( സുഗ്റുഫ് ) 43 : 63
وَلَمَّا جَاءَ عِيسَىٰ بِالْبَيِّنَاتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِأُبَيِّنَ لَكُمْ بَعْضَ الَّذِي تَخْتَلِفُونَ فِيهِ ۖ فَاتَّقُوا اللَّهَ وَأَطِيعُونِ
ഈസാ അവരിലേക്ക് വ്യക്തമായ വെളിപാടും കൊണ്ട് വന്നപ്പോള് അവന് പ റഞ്ഞു: നിശ്ചയം ഞാന് നിങ്ങള്ക്ക് തത്വജ്ഞാനവും കൊണ്ടാണ് വന്നിട്ടുള്ളത്; അതിന്റെ കാര്യത്തില് നിങ്ങള് ഭിന്നിച്ചുകൊണ്ടിരിക്കുന്ന ചിലത് ഞാന് നിങ്ങള് ക്ക് വിവരിച്ച് തരുന്നതിനുവേണ്ടിയും, അപ്പോള് നിങ്ങള് അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള് എന്നെ അനുസരിക്കുകയും ചെയ്യുവീന്.
വെളിപാട് കൊണ്ടും തത്വജ്ഞാനം കൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്ര് തന്നെയാ ണ്. 2: 113, 213; 5: 48, 110; 16: 89, 125 വിശദീകരണം നോക്കുക.