( സുഗ്റുഫ് ) 43 : 76
وَمَا ظَلَمْنَاهُمْ وَلَٰكِنْ كَانُوا هُمُ الظَّالِمِينَ
നാം അവരോട് അക്രമം കാണിച്ചിട്ടില്ല, എന്നാല്‍ അവര്‍ അവരോടുതന്നെ അക്ര മം കാണിക്കുന്നവരായിരുന്നു.
നിഷ്പക്ഷവാനായ നാഥന് സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്ര്‍ അവരെയും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നന്ദിപ്ര കടിപ്പിക്കുന്നവര് അല്ലെങ്കില്‍ നന്ദികെട്ടവര്‍ എന്നീ രണ്ടാലൊരു മാര്‍ഗ്ഗം തെരഞ്ഞെടു ക്കാനുള്ള സ്വാതന്ത്ര്യം നല്കപ്പെട്ട അവര്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പരലോകത്തിനുമേല്‍ ഐഹികലോകം തെരഞ്ഞെടുത്ത് അക്രമികളാവുകയാണുണ്ടായത്. 2: 57; 24: 20; 39: 47 വിശദീകരണം നോക്കുക.