( സുഗ്റുഫ് ) 43 : 89
فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ ۚ فَسَوْفَ يَعْلَمُونَ
അപ്പോള്‍ നീ അവരെത്തൊട്ട് പിന്തിരിയുക, നീ സമാധാനം എന്ന് പറയുകയും ചെയ്യുക, അപ്പോള്‍ വഴിയെ അവര്‍ അറിയുന്നവരാവുകതന്നെ ചെയ്യും.
ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വായിക്കുകയും എന്നാല്‍ അതിന്റെ ആശയത്തിന് വി രുദ്ധമായി ജീവിതം നയിക്കുകയും ചെയ്യുന്ന കാഫിറുകളോട് 'നിങ്ങള്‍ക്ക് പോകാം, ഗ്ര ന്ഥത്തിന്റെ പ്രവചനങ്ങള്‍ നടപ്പിലാകുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞതിന്റെ ദോഷം നി ങ്ങള് അനുഭവിക്കേണ്ടിവരും' എന്ന് പറയാനാണ് പ്രവാചകനോടും അതുവഴി ആയിര ത്തില്‍ ഒന്നായ വിശ്വാസിയോടും സൂക്തം കല്പിക്കുന്നത്. വിശ്വാസികളുടെ സംഘമി ല്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 9: 80-82; 25: 63, 65-66; 41: 53-54 വി ശദീകരണം നോക്കുക.