وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا
നിഷ്പക്ഷവാന്റെ ദാസന്മാരായിട്ടുള്ളവര് ഭൂമിയിലൂടെ ഔന്നിത്യത്തോടെ ന ടന്നുപോകുന്നവരും അവിവേകികള് അവരോട് സംസാരിക്കാന് ഇടയായാ ല് അവരോട് സലാം പറഞ്ഞ് പിരിയുന്നവരുമാണ്.
അദ്ദിക്റിന്റെ വെളിച്ചത്തില് ചരിക്കുന്നവരും അതിന് സര്വ്വപ്രധാനം കൊടുക്കു ന്നവരുമാണ് നാഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചിട്ടുള്ള അവന്റെ ദാസന്മാര്. സ്വര്ഗത്തിലേക്കുള്ള ആയിരത്തില് ഒന്നായ അവരുടെ സ്വഭാവവിശേഷങ്ങളാണ് തു ടര്ന്ന് വരുന്ന സൂക്തങ്ങളില് വിശേഷിപ്പിക്കുന്നത്. അവര് ഭൂമിയിലൂടെ നടന്നുപോ കുമ്പോള് അഹങ്കാരം പ്രകടിപ്പിക്കാതെയും ദൗര്ബല്യം പ്രകടിപ്പിക്കാതെയുമുള്ള ഒരു മിതമായ മാര്ഗ്ഗമാണ് സ്വീകരിക്കുക. 33: 72 ല് പറഞ്ഞ അദ്ദിക്റിനെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്ന അവിവേകികള് അവരോട് സംസാരിക്കാന് ഇടയായാല് അവരോട് തര്ക്കിക്കാന് നില്ക്കാതെ നിനക്കുപോകാം എന്ന് പറഞ്ഞ് പിരിഞ്ഞുപോവുകയാണ് ചെയ്യുക. 7: 199-201; 17: 36-37; 24: 61 വിശദീകരണം നോക്കുക.