( ദുഖാന്‍ ) 44 : 33

وَآتَيْنَاهُمْ مِنَ الْآيَاتِ مَا فِيهِ بَلَاءٌ مُبِينٌ

വ്യക്തമായ പരീക്ഷണങ്ങളടങ്ങിയ ദൃഷ്ടാന്തങ്ങളില്‍ നിന്ന് നാം അവര്‍ക്ക് നല്‍കുകയുമുണ്ടായി.

83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികളെ ഐഹിക ലോകത്തുവെച്ച് പരിഹസിക്കു മെന്ന് 83: 29 ലും; വിശ്വാസികള്‍ പരലോകത്തുവെച്ച് ഇത്തരം കുഫ്ഫാറുകളെ തിരിച്ചും പരിഹസിക്കുമെന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. 9: 123; 43: 46-50 വിശദീകരണം നോക്കുക.