أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَالَّذِينَ مِنْ قَبْلِهِمْ ۚ أَهْلَكْنَاهُمْ ۖ إِنَّهُمْ كَانُوا مُجْرِمِينَ
ഇവരാണോ ഉത്തമന്മാര്, അതോ തുബ്ബഇന്റെ ജനതയും അവര്ക്ക് മുമ്പുണ്ടാ യിരുന്നവരുമാണോ? നാം അവരെ നശിപ്പിച്ചു, നിശ്ചയം അവര് ഭ്രാന്തന്മാര് ത ന്നെയായിരുന്നു.
ക്രിസ്തുവര്ഷം 300 വരെ തെക്കന് അറേബ്യയില് വാണിരുന്ന ഹിംയര് ഗോത്ര ത്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നു തുബ്ബഅ്. ഏതൊരു ജനതയും ബുദ്ധി ഉ പയോഗപ്പെടുത്തി ജീവിതലക്ഷ്യത്തെക്കുറിച്ച് ചിന്തിച്ച് പ്രവര്ത്തിക്കാത്ത ഭ്രാന്തന്മാരാ കുമ്പോഴാണ് നശിപ്പിക്കപ്പെടാറുള്ളത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര് ആനില് വായിക്കുന്ന ഫുജ്ജാറുകളെപ്പോലെ പ്രവാചകന്റെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങളും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാകുമ്പോഴാണ് ലോ കാവസാനം സംഭവിക്കുക. 6: 55; 7: 40; 10: 17; 27: 69; 36: 59-62 വിശദീകരണം നോക്കുക.