( ദുഖാന്‍ ) 44 : 6

رَحْمَةً مِنْ رَبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ

നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു കാരുണ്യമായിക്കൊണ്ട്, നിശ്ചയം അവന്‍ എ ല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞന്‍ തന്നെയാകുന്നു.

കാരുണ്യമായ അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താ ത്ത ഫുജ്ജാറുകളെല്ലാം നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചവരും നര കക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരുമാണെന്ന് 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. 2: 38-39; 39: 53-55 വിശദീകരണം നോക്കുക.