أَمْرًا مِنْ عِنْدِنَا ۚ إِنَّا كُنَّا مُرْسِلِينَ
നമ്മില് നിന്നുള്ള ഒരു കല്പനയായിക്കൊണ്ട്; നിശ്ചയം നാം അയച്ചുകൊണ്ടി രിക്കുന്നവന് തന്നെയായിരിക്കുന്നു.
'കല്പന' അദ്ദിക്റിന്റെ 40 പേരുകളില് ഒന്നാണ്. മുന്നറിയിപ്പ് നല്കുന്നതിന് വേ ണ്ടി ഒരു പ്രവാചകനെ അയക്കാതെ നാം ശിക്ഷിക്കുന്നവനാവുകയില്ല എന്ന് 17: 15 ല് പറഞ്ഞിട്ടുണ്ട്. മുഹമ്മദ് നിയോഗിക്കപ്പെട്ടത് മുതല് അന്ത്യനാള് വരെയുള്ളവര്ക്ക് നബി യും പ്രവാചകനും മുഹമ്മദ് തന്നെയാണ്. പ്രവാചകനോടൊപ്പം അവതരിക്കപ്പെട്ടിട്ടുള്ള അജയ്യഗ്രന്ഥമാകട്ടെ, അത് അതിനുമുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ്. മനുഷ്യര് ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില് പരലോകത്തുവെച്ച് വിധി കല്പിക്കുന്നതും അദ്ദിക്ര് കൊണ്ട് തന്നെയാണ്. അദ്ദിക്ര് കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഇവിടെവെച്ച് വിധികല്പിക്കാത്തവര് കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 2: 62; 40: 78; 42: 52 വിശദീകരണം നോക്കുക.