( ദുഖാന്‍ ) 44 : 7

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ مُوقِنِينَ

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് രണ്ടിനുമിടയിലുള്ളവയുടേയും നാഥന്‍, നിങ്ങള്‍ ദൃഢബോധ്യമുള്ളവര്‍ തന്നെയാണെങ്കില്‍.

അദ്ദിക്റിനെ കാരുണ്യമായും എല്ലാ സംശയങ്ങളും ദൂരീകരിക്കാനുള്ള ഉറപ്പുനല്‍ കുന്ന സത്യമായും അംഗീകരിക്കുന്നവര്‍ മാത്രമാണ് ദൃഢബോധ്യമുള്ളവര്‍. അദ്ദിക്ര്‍ അ വതരിപ്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെ ഏകനായി പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്ന് മനസ്സിലാക്കി അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക്, പ്രത്യേകിച്ച് പ്ര വാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്ത വര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും അവര്‍. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാ ണ്. അവര്‍ പരലോകത്തുവെച്ച് ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു, ഇനി ഇവിടെനിന്ന് ഞങ്ങളെ തിരിച്ചയക്കുമോ എന്ന് ചോദിക്കുമെന്ന് 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27: 82; 32: 24; 41: 26-29 വിശദീകരണം നോക്കുക.