فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ۚ ذَٰلِكَ هُوَ الْفَوْزُ الْمُبِينُ
അപ്പോള് ആരാണോ വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയും ചെയ്യുന്നത്, അപ്പോ ള് അവരുടെ നാഥന് അവരെ അവന്റെ കാരുണ്യത്തില് പ്രവേശിപ്പിക്കുന്നതാ ണ്, അതുതന്നെയാണ് വ്യക്തമായ വിജയം.
കാരുണ്യം എന്നത് അദ്ദിക്റിന്റെ 40 പേരുകളില് ഒന്നാണ്. അതുകൊണ്ട് എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാ ത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും സ്വര്ഗത്തിലേക്കുള്ള ടിക്കറ്റായും അദ്ദിക് റിനെ ഉപയോഗപ്പെടുത്തുകയും അങ്ങനെ ഉപയോഗപ്പെടുത്താന് മറ്റുള്ളവര്ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുകയും ചെയ്യുന്നവര്ക്ക് അദ്ദിക്ര് അനുകൂല മായി സാക്ഷി നില്ക്കുകയും വാദിക്കുകയും ശുപാര്ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. 35: 32; 43: 86; 45: 13 വിശദീകരണം നോക്കുക.