( ജാസിയഃ ) 45 : 31

وَأَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَىٰ عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنْتُمْ قَوْمًا مُجْرِمِينَ

അപ്പോള്‍ കാഫിറുകളായിട്ടുള്ളവരോ, എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വിവരിച്ച് തന്നിട്ടുണ്ടായിരുന്നില്ലെയോ? അപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു, നി ങ്ങള്‍ ഭ്രാന്തന്മാരായ ഒരു ജനത തന്നെയുമായിരുന്നു.

25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണ മായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റു ള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെ മൂടിവെക്കുകയും ചെയ്ത് സൃഷ്ടികള്‍ എ ഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുകയും മറ്റുള്ളവരെ അത്തരം മി ഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന-അദ്ദിക്ര്‍ എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത-അദ്ദിക്റിനെ തള്ളിപ്പ റയുന്ന അനുയായികളുമാണ് ഗ്രന്ഥം സമര്‍പ്പിക്കുന്ന കാഫിറുകളും ഭ്രാന്തന്മാരും അഹങ്കാ രികളും. 7: 40; 25: 18; 39: 59 വിശദീകരണം നോക്കുക.