( ജാസിയഃ ) 45 : 8

يَسْمَعُ آيَاتِ اللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ അവന്‍റെ മേല്‍ വിവരിച്ചുകൊടുക്കപ്പെടുന്നത് അ വന്‍ കേള്‍ക്കുന്നുണ്ട്, പിന്നെ അഹങ്കാരപൂര്‍വം അവ കേട്ടിട്ടില്ലാത്ത വിധം ശ ഠിച്ചുനില്‍ക്കുകയാണ്, അപ്പോള്‍ അവന് വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക.

ആദം മുതല്‍ അവസാനം വരെയുള്ള വിശ്വാസികള്‍ക്ക് 58: 22 ല്‍ പറഞ്ഞ വിശ്വാസികളുടെ ഏക സംഘമാണുള്ളതെന്ന് അദ്ദിക്ര്‍ മുഖേന ഉണര്‍ത്തുമ്പോള്‍ അതിനെ അ വഗണിച്ച് 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ വിവിധ സംഘടനകളില്‍ തന്നെ ശഠിച്ചുനില്‍ക്കുന്നവരും ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛ പിന്‍പറ്റുന്നവരും മതഗ്രന്ഥങ്ങളെന്ന പേരില്‍ കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരും പ്രചരിപ്പിക്കുന്നവരുമായ കപടവിശ്വാസികളും അനുയായികളും തന്നെയാണ് സൂക്തത്തി ല്‍ പറഞ്ഞ പ്രകാരം എല്ലാം പഠിച്ചുതികഞ്ഞവരാണെന്ന മട്ടില്‍ അഹങ്കാരപൂര്‍വ്വം മിഥ്യയില്‍ ശഠിച്ചുനില്‍ക്കുന്നവര്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവരു ടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; ഫുജ്ജാറുകളായ അവര്‍ ജ്വലിക്കുന്ന നരക ത്തിലാണെന്ന് 82: 14 ലും അവര്‍ വായിച്ചിട്ടുണ്ട്. 31: 6-7; 32: 22; 42: 14-16 വിശദീകരണം നോക്കുക.