( ഇസ്റാഅ് ) 17 : 55

وَرَبُّكَ أَعْلَمُ بِمَنْ فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെക്കുറിച്ചെല്ലാം നിന്‍റെ നാഥന്‍ തന്നെയാ ണ് ഏറ്റവും അറിയുന്നവന്‍, നിശ്ചയം നാം നബിമാരില്‍ ചിലരെ ചിലരുടെ മേല്‍ശ്രേഷ്ഠരാക്കിയിട്ടുണ്ട്, ദാവൂദിന് നാം സബൂര്‍ നല്‍കുകയും ചെയ്തു.

സ്വര്‍ഗത്തില്‍ നിന്നുള്ള ഏകഗ്രന്ഥമായ അല്‍കിതാബിന്‍റെ ഭാഗം തന്നെയാണ് സബൂര്‍. സബൂറിന്‍റെ ബഹുവചനമാണ് 'സുബുര്‍'(ഏടുകള്‍). 26: 196 ല്‍ നിശ്ചയം ഇത് (അദ്ദിക്ര്‍) പൂര്‍വ്വിക ഏടുകളിലെല്ലാമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള കാ ഫിറുകള്‍ പ്രവാചകന്‍ മുഹമ്മദിനെ മാത്രമല്ല,എല്ലാ പ്രവാചകന്‍മാരെയും കണ്ടിരുന്നത് കവിയായിട്ടും ജിന്ന് ബാധിച്ചവനായിട്ടും ജോത്സ്യനായിട്ടുമെല്ലാമായിരുന്നു. അദ്ദിക്ര്‍ കവിതയാണെന്ന ആരോപണം ഉന്നയിച്ചിരുന്ന അവര്‍ക്ക് മറുപടിയായിട്ടാണ് 36: 69 ല്‍, നാം അവനെ കവിത പഠിപ്പിച്ചിട്ടില്ല, കവിയായിരിക്കുക എന്നത് അവന് യോജിച്ചതുമല്ല, ഇത് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന വ്യക്തമായ ഒരു വായനയായ അദ്ദിക്ര്‍ അ ല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുള്ളത്. ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെ ടാനുള്ളത് എന്നാണ്. ദാവൂദിന് നല്‍കിയ സബൂര്‍-സങ്കീര്‍ത്തനം-കവിതാരൂപത്തിലാ യിരുന്നു. അതുകൊണ്ടാണ് ഇവിടെ ദാവൂദിന് സബൂര്‍ നല്‍കി എന്ന് പ്രത്യേകം എടുത്തു ദ്ധരിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ആത്മാവാണ് എല്ലാ പ്രവാചകന്‍മാര്‍ക്കും നല്‍കിയതെ ങ്കില്‍ അന്ത്യപ്രവാചകനായ മുഹമ്മദിന് മൂലഗ്രന്ഥവും കൂടി നല്‍കപ്പെട്ടതുകൊണ്ടാണ് മുഹമ്മദിന് മറ്റു പ്രവാചകന്മാരുടെ മേല്‍ ശ്രേഷ്ഠതയുള്ളത്. 41: 41-43 ല്‍ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളുടെയും ആത്മാവായ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ ഇക്കാലത്താണ് ക്രോഢീകരിക്കപ്പെട്ടിട്ടുള്ളത്. 41: 44 ല്‍, അന്നത്തെ കാഫിറുകള്‍ ആവശ്യപ്പെട്ട പ്രകാരം അറബിയല്ലാത്ത ഭാഷയിലാണ് ഇന്ന് അത് രചിക്കപ്പെട്ടിട്ടുള്ളത്. അതിന്‍റെ രചയിതാവിനെ 25: 59 ല്‍ ത്രികാലജ്ഞാനി എന്ന് പറഞ്ഞിരിക്കുന്നു. ത്രികാലജ്ഞാനിയായ അല്ലാഹുവിനെക്കുറിച്ച് ഏതൊരുവനും ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവനോടാണ്. പ്രവാചകനോട് അന്ത്യനാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ചുള്ള അറിവ് എന്‍റെ നാഥന്‍റെ അടു ത്താണ് എന്ന് പറയാനാണ് കല്‍പിച്ചതെങ്കില്‍ ത്രികാലജ്ഞാനവും ഉള്‍കാഴ്ചാദായക വുമായ അദ്ദിക്റില്‍ അതിന്‍റെ സമയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ദാവൂദ് ചക്രവര്‍ത്തിയായിരുന്നുവെങ്കിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അടങ്ങിയ സബൂര്‍ അനുസരിച്ച് മാതൃകാജീവിതം നയിക്കുകയും പ്രജകള്‍ക്കിടയില്‍ അത നുസരിച്ച് വിധികല്‍പിക്കുകയും ചെയ്തിരുന്നു. ഓ പ്രവാചകാ! അവര്‍ പറയുന്നതില്‍ നീ ക്ഷമിച്ചുകൊള്ളുക, നാം ശക്തിപ്രഭാവം നല്‍കിയ നമ്മുടെ അടിമ ദാവൂദിനെ നീ അനുസ്മരിപ്പിക്കുകയും ചെയ്യുക, നിശ്ചയം അവന്‍ നമ്മിലേക്ക് ആവര്‍ത്തിച്ചാവര്‍ത്തി ച്ച് തിരിയുന്നവന്‍ തന്നെയായിരുന്നു. നിശ്ചയം നാം പര്‍വ്വതങ്ങളെ അവനോടൊപ്പം വി ധേയമാക്കിക്കൊടുത്തു, അവ സൂര്യാസ്തമയ സമയങ്ങളിലും സൂര്യോദയ സമയങ്ങളി ലും അവനോടൊപ്പം അല്ലാഹുവിനെ കീര്‍ത്തനം ചെയ്തിരുന്നു, പക്ഷികളും അവിടെ ഒരുമിച്ചുകൂടിയിരുന്നു, എല്ലാഒന്നും തന്നെ അവനിലേക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തിരിയുന്നവ തന്നെയായിരുന്നു. അവന്‍റെ രാജാധിപത്യം നാം ശക്തിപ്പെടുത്തിക്കൊടുക്കുക യും അവന് നാം തത്വജ്ഞാനം നല്‍കുകയും തീര്‍പ്പ് കല്‍പിക്കാനുള്ള വാക്ചാതുര്യം നല്‍കുകയും ചെയ്തു എന്ന് 38: 17-20 ല്‍ പറഞ്ഞിട്ടുണ്ട്. 34: 10 ല്‍, നിശ്ചയം ദാവൂദിന് നാം നമ്മില്‍ നിന്നുള്ള അനുഗ്രഹം ഔദാര്യമായി നല്‍കിയിട്ടുണ്ട്, ദാവൂദിനോടൊപ്പം ആവര്‍ത്തിച്ചാവര്‍ത്തിച്ച് എന്നിലേക്ക് തിരിയുവീന്‍ എന്ന് പര്‍വ്വതങ്ങള്‍ക്കും പക്ഷികള്‍ ക്കും നാം കല്‍പന കൊടുത്തു, ഇരുമ്പിനെ നാം അവന് പതം വരുത്തിക്കൊടുക്കുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. അതായത് പര്‍വ്വതങ്ങളും പക്ഷികളും ദാവൂദിനോടൊ പ്പം അവന്‍റെ സങ്കീര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിച്ചിരുന്നു. ലോകത്ത് ആര്‍ക്കും നല്‍കപ്പെടാ ത്ത രാജാധിപത്യം നല്‍കപ്പെട്ടിരുന്നുവെങ്കിലും ദാവൂദിന്‍റെ മകന്‍ സുലൈമാനും നന്ദി പ്രകടിപ്പിക്കുന്ന അടിമയായിരുന്നു. 2: 253; 17: 47-48; 22: 70 വിശദീകരണം നോക്കുക.