( അഹ്ഖാഫ് ) 46 : 13
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നിശ്ചയം, ഞങ്ങളുടെ നാഥന് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതില് തന്നെ ഉറച്ചുനില്ക്കുകയും ചെയ്യുന്നവര് ആരോ, അപ്പോള് അവരുടെ മേല് ഭയപ്പെടാനും അവര്ക്ക് ദു:ഖിക്കാനും ഇടവരികയില്ല.
അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി ആയിരത്തില് ഒന്നായ വിശ്വാസി സ്വര് ഗത്തിലേക്ക് തിരിച്ചുപോകുന്നതാണ്. 2: 62 ല് വിവരിച്ച പ്രകാരം പ്രവാചകന്റെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങള് പ്രപഞ്ചനാഥനെക്കൊണ്ടും വിധിദിവസത്തെക്കൊ ണ്ടും വിശ്വസിച്ച് സല്ക്കര്മങ്ങള് ചെയ്യുകയാണെങ്കില് അവരുടെമേല് ഭയപ്പെടാനോ അവര്ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 7: 35, 205-206; 41: 30 വിശദീകരണം നോക്കുക.