( അഹ്ഖാഫ് ) 46 : 14

أُولَٰئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ

അക്കൂട്ടര്‍ സ്വര്‍ഗ്ഗവാസികളും അതില്‍ നിത്യവാസികളുമാകുന്നു, അവര്‍ പ്രവ ര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഒരു പ്രതിഫലമായിക്കൊണ്ട്.

സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അദ്ദിക്റിന്‍റെ വെളിച്ച ത്തില്‍ നിലകൊള്ളുന്നവരും അങ്ങനെ നിലകൊള്ളാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കുന്നതി ന് വേണ്ടി അത് ജാതി-മത-ലിംഗ-ഭാഷ-ദേശ-വര്‍ണ്ണ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ മുഴുകുന്നതുമാണ്. 3: 136; 32: 19; 39: 74 വിശദീകരണം നോക്കുക.