( അഹ്ഖാഫ് ) 46 : 15

وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ

തന്‍റെ മാതാപിതാക്കളോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മ നുഷ്യനോട് ഊന്നി ഉപദേശിക്കുകയും ചെയ്യുന്നുണ്ട്, അവന്‍റെ മാതാവ് അവനെ ഞെരുക്കത്തോടുകൂടി ഗര്‍ഭം ചുമക്കുകയും ഞെരുക്കത്തോടുകൂടി അവനെ പ്രസവിക്കുകയും ചെയ്തിരിക്കുന്നു, അവന്‍റെ ഗര്‍ഭകാലവും മുലകുടികാലവും കൂടി മുപ്പത് മാസക്കാലമാകുന്നു; അങ്ങനെ അവന്‍ തന്‍റെ പൂര്‍ണശക്തി പ്രാ പിക്കുകയും നാല്‍പത് വയസ്സ് എത്തുകയും ചെയ്താല്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയായി: 'എന്‍റെ നാഥാ, എന്‍റെ മേലിലും എന്‍റെ മാതാപിതാക്ക ളുടെ മേലിലും നീ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്ന വനായും നീ തൃപ്തിപ്പെട്ട വിധത്തിലുള്ള സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന വനായും എന്നെ നീ നിയന്ത്രിച്ച് നിര്‍ത്തേണമേ! എന്‍റെ സന്തതിപരമ്പരകളെ എനിക്ക് സജ്ജനങ്ങളാക്കിത്തരികയും ചെയ്യേണമേ! നിശ്ചയം ഞാന്‍ നിന്നി ലേക്ക് ഖേദിച്ച് മടങ്ങിയിരിക്കുന്നു, നിശ്ചയം ഞാന്‍ നിനക്ക് സര്‍വ്വസ്വം സമ ര്‍പ്പിച്ചവരില്‍ പെട്ടവനുമാകുന്നു'.

നാല്‍പ്പത് വയസ്സ് തികഞ്ഞ വിശ്വാസികള്‍ ചെയ്യേണ്ട പ്രാര്‍ത്ഥനയാണ് ഇത്. ലോ കത്ത് മറ്റാര്‍ക്കും നല്‍കപ്പെടാത്ത പ്രൗഢമായ രാജാധിപത്യം നല്‍കപ്പെട്ട സുലൈമാന്‍ നബിയുടെ സമാനമായ പ്രാര്‍ത്ഥന 27: 19 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥ ത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഇത്തരം പ്രാര്‍ത്ഥനകള്‍ ആത്മാവുകൊണ്ട് നടത്തുകയുള്ളൂ. അത്തരം വിശ്വാസികള്‍ മാത്രമാണ് 3: 101-102 ല്‍ വിവരിച്ച പ്രകാരം സര്‍വ സ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമായി മരണപ്പെടുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അദ്ദിക്റി നെ മൂടിവെക്കുന്നതിനാലും തള്ളിപ്പറയുന്നതിനാലും 3: 10; 4: 150-151 സൂക്തങ്ങളില്‍ പ റഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 15: 44 ല്‍ പറഞ്ഞ പ്രകാരം അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെ ട്ടവരാണ്. അത്തരത്തിലുള്ള ഒരാള്‍ക്കുവേണ്ടിയും-അത് മാതാപിതാക്കളാണെങ്കിലും ശ രി-പൊറുക്കലിനെത്തേടല്‍ വിശ്വാസിക്ക് അനുവദനീയമല്ല എന്ന് 9: 84, 113-114; 47: 19 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 233; 17: 23-24; 31: 15 വിശദീകരണം നോക്കുക.