( അഹ്ഖാഫ് ) 46 : 3

مَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُسَمًّى ۚ وَالَّذِينَ كَفَرُوا عَمَّا أُنْذِرُوا مُعْرِضُونَ

ആകാശങ്ങളെയും ഭൂമിയെയും അവയ്ക്ക് രണ്ടിനും ഇടയിലുള്ളവയെയും ല ക്ഷ്യത്തോടുകൂടിയും നിര്‍ണയിക്കപ്പെട്ട അവധിയോടുകൂടിയുമല്ലാതെ നാം സൃ ഷ്ടിച്ചിട്ടില്ല, കാഫിറുകളായവര്‍ ആരോ അവര്‍ മുന്നറിയിപ്പ് നല്‍കപ്പെടുന്നതി നെത്തൊട്ട് അവഗണിച്ച് പോകുന്നവരാകുന്നു.

ആത്മാവിനെ പരിഗണിക്കാതെ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീ വിക്കുന്ന, അറബിഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളും ഭ്രാ ന്തന്മാരും. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ മരണസമയത്ത് ദുഃഖത്തോടുകൂ ടി പിശാചിനെ നോക്കിക്കൊണ്ട് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ ത ന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാ ക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. 10: 99-100 ല്‍ പറഞ്ഞ വിശ്വാസിയാകാനു ള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞതും മൂടിവെച്ചതുമാണ് ഫു ജ്ജാറുകള്‍ നരകക്കുണ്ത്തിലേക്കാകാന്‍ കാരണം. 2: 254; 36: 7, 70; 45: 22, 31-32 വിശ ദീകരണം നോക്കുക.