مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
മുഹമ്മദ് നിങ്ങളില് നിന്നുള്ള പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല, പക്ഷേ അവന് അല്ലാഹുവിന്റെ സന്ദേശവാഹകനും നബിമാര്ക്ക് അന്ത്യം കു റിക്കുന്നവനുമാകുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തെക്കുറിച്ചും അറിവുള്ള വന് തന്നെയുമായിരിക്കുന്നു.
പ്രവാചകന് മൂന്ന് പുത്രന്മാരും നാല് പുത്രികളും ജനിച്ചിരുന്നുവെങ്കിലും പുത്ര ന്മാരെയെല്ലാം പ്രായപൂര്ത്തിയാകുന്നതിന് മുമ്പുതന്നെ അല്ലാഹു സ്വര്ഗത്തിലേക്ക് തിരി ച്ചുകൊണ്ട് പോവുകയാണ് ഉണ്ടായത്. ഹാരിസയുടെ പുത്രന് സൈദാകട്ടെ, ദത്തുപുത്രനു മായിരുന്നു. അതാണ് സൂക്തത്തില് 'മുഹമ്മദ് നിങ്ങളില് നിന്നുള്ള പുരുഷന്മാരില് ഒരാ ളുടെയും പിതാവായിട്ടില്ല' എന്ന് പറഞ്ഞതിന്റെ വിവക്ഷ. ദത്തുപുത്രനായ സൈദിന്റെ ഭാര്യയായിരുന്ന സൈനബിനെ വിവാഹം കഴിക്കല് അനുവദനീയമാണ് എന്ന് പറഞ്ഞാ ല് പോരേ, നിലവിലുള്ള ആചാര സമ്പ്രദായത്തെ ഒറ്റയടിക്ക് ചോദ്യം ചെയ്തുകൊണ്ട് സൈനബുമായുള്ള വിവാഹം നടത്തണമെന്നൊന്നുമില്ലല്ലോ എന്ന വാദത്തിനുള്ള മറു പടിയായിട്ടാണ്, മുഹമ്മദ് അല്ലാഹുവിന്റെ സന്ദേശവാഹകനാണ്, അതുകൊണ്ട് പറയുന്ന ത് പ്രവര്ത്തിച്ച് കാണിച്ചുകൊടുക്കാന് കടമപ്പെട്ടവനാണ് എന്ന് പറഞ്ഞിട്ടുള്ളത്.
കാലാകാലങ്ങളില് അല്ലാഹുവില് നിന്നുള്ള സന്ദേശമായ അദ്ദിക്ര് അവതരിപ്പിക്കപ്പെടുന്നവരാണ് പ്രവാചകന്മാര്. ആകെ വന്നിട്ടുള്ള മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്മാ രില് ആദ്യത്തേത് നൂഹും അവസാനത്തേത് മുഹമ്മദുമാണ്. പ്രവാചകന്മാരായ ഇവര് ഉള്പ്പടെ ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തില് പരം നബിമാരും വന്നിട്ടുണ്ട്. എന്നാ ല് നബിമാര്ക്ക് ഗ്രന്ഥം നല്കപ്പെട്ടിട്ടില്ല, പ്രവാചകന്മാര്ക്ക് നല്കപ്പെട്ട ഗ്രന്ഥം അവര് നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത്. സൂക്തത്തില് 'മുഹമ്മദ് അല്ലാഹുവിന്റെ സന്ദേശ വാഹകനും നബിമാര്ക്ക് അന്ത്യം കുറിക്കുന്നവനുമാണ്' എന്ന് പറഞ്ഞതിനാല് മുഹമ്മദിന് ശേഷം ഒരു പ്രവാചകനോ ഒരു നബിയോ വരാനില്ല. അതുകൊണ്ട് അന്ത്യനാള് വരെയുള്ള ജനതക്കുവേണ്ട എല്ലാ വിധിവിലക്കുകളും മുഹമ്മദിലൂടെത്തന്നെ പൂര്ത്തിയാക്കേണ്ടതു ണ്ട്. 2: 213; 7: 157-158 വിശദീകരണം നോക്കുക.
എന്നാല് അന്ത്യപ്രവാചകനായ മുഹമ്മദിന് ശേഷം അക്കാലത്തുതന്നെ പ്രത്യ ക്ഷപ്പെട്ട മുസൈലിമത്തുല് കദ്ദാബ് മുതല് മസീഹുദ്ദജ്ജാല് അടക്കം മുപ്പത് കള്ളവാദി കള് നബിയാണെന്ന് വാദിച്ചുകൊണ്ട് വരുമെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനി ലൂടെത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതില് അവസാനത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാ ല് തുടക്കത്തില് നബിയാണെന്നാണ് വാദിക്കുന്നതെങ്കില് അവസാനം ഞാന് റബ്ബ് ത ന്നെയാണെന്ന് വാദിക്കുന്നതാണ്. അതാണ് ആദം സന്തതികള്ക്ക് മസീഹുദ്ദജ്ജാലിന്റെ യത്ര നാശം മറ്റൊന്നുകൊണ്ടും ഉണ്ടാകുകയില്ല എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല് ഈസായെ രണ്ടാമത് കൊണ്ടുവരുന്നത് സന്ദേ ശവാഹകനോ നബിയോ ആയിട്ടല്ല. പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില് ഒന്നായ മസീഹു ദ്ദജ്ജാല് പ്രത്യക്ഷപ്പെടുന്നതോടുകൂടി ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല് കൊ ണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് 6: 158 ല് പറഞ്ഞിട്ടുള്ളതിനാലും; ഈസാ പിശാചായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി ഭൂമിയിലെ പരീക്ഷണം അവസാനിക്കുന്നതിനാലും പിന്നെ ഒരു പ്രവാചകന്റെയോ നബിയുടെയോ ആവശ്യം വ രുന്നില്ല. വിധിദിവസത്തെ വിചാരണാ മാനദണ്ഡമായ അദ്ദിക്ര് 25: 59 ല് പറഞ്ഞ ത്രി കാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ പ്രകാശമായ അത് ലോകര്ക്ക് എത്തിച്ചുകൊ ടുക്കുക മാത്രമാണ് ഇന്ന് അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള ഏകമാര്ഗം. 7: 35 -36; 9: 32-33; 38: 78 വിശദീകരണം നോക്കുക.