( മുഹമ്മദ് ) 47 : 19

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ

അപ്പോള്‍ നീ അറിയുക, നിശ്ചയം കാര്യം, അല്ലാഹുവല്ലാതെ ഇലാഹില്ല, നീ നി ന്‍റെ പാപത്തിന് വേണ്ടിയും വിശ്വാസികളായ പുരുഷന്മാര്‍ക്കും വിശ്വാസികളാ യ സ്ത്രീകള്‍ക്കും വേണ്ടിയും പൊറുക്കലിനെത്തേടുക, നിങ്ങളുടെ വ്യവഹാര ങ്ങളെയും നിങ്ങളുടെ സങ്കേതങ്ങളെയും അല്ലാഹു ശരിക്കും അറിയുന്നവനാണ്. 

കാണാതെകണ്ട് വിളിച്ച് പ്രാര്‍ത്ഥിക്കാനും ഭയപ്പെടാനും ഭരമേല്‍പിക്കാനും ജീവി തത്തെക്കുറിച്ച് ഉത്തരം ബോധിപ്പിക്കാനും അല്ലാഹുമാത്രമാണ് അര്‍ഹനായിട്ടുള്ളത് എ ന്ന് അറിഞ്ഞിരിക്കാനും, തന്‍റെ പാപങ്ങള്‍ക്ക് വേണ്ടിയും ഇലാഹായി അല്ലാഹുവിനെ മാത്രം അംഗീകരിച്ചിട്ടുള്ള വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി യും മാത്രം പൊറുക്കലിനെത്തേടാനുമാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോ ടും കല്‍പിക്കുന്നത്. അല്ലാതെ 41: 26-28 ല്‍ പറഞ്ഞ കപടവിശ്വാസികളായ കാഫിറുകള്‍ക്കു വേണ്ടിയും 41: 29 ല്‍ പറഞ്ഞ അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ കാഫിറുകള്‍ ക്കുവേണ്ടിയും പൊറുക്കലിനെത്തേടലോ അവരെ അനുസരിക്കലോ വിശ്വാസികള്‍ക്ക് അനുവദനീയമല്ല. 9: 84-85, 113-114; 33: 35; 37: 34-36 വിശദീകരണം നോക്കുക.