( അത്തൗബ ) 9 : 64

يَحْذَرُ الْمُنَافِقُونَ أَنْ تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُمْ بِمَا فِي قُلُوبِهِمْ ۚ قُلِ اسْتَهْزِئُوا إِنَّ اللَّهَ مُخْرِجٌ مَا تَحْذَرُونَ

തങ്ങളുടെ ഹൃദയങ്ങളിലുള്ളത് വിശ്വാസികള്‍ക്ക് വെളിപ്പെടുത്തുന്ന വല്ല സൂ റത്തുകളും അവരുടെമേല്‍ അവതരിച്ചേക്കുമോ എന്ന് ഭയപ്പെട്ടുകൊണ്ടിരിക്കു കയാകുന്നു ഇത്തരം കപടവിശ്വാസികള്‍, നീ പറയുക: നിങ്ങള്‍ ഇനിയും പരി ഹസിച്ചുകൊള്ളുക, നിശ്ചയം അല്ലാഹു നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതെ ന്തോ അത് പുറത്ത് കൊണ്ടുവരികതന്നെ ചെയ്യും.

7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റി നെ തന്‍റെ സ്വഭാവവും ചര്യയുമായി പിന്‍പറ്റിയിരുന്ന പ്രവാചകനെ അല്ലാഹു കൊന്നുക ളഞ്ഞ കപടവിശ്വാസികള്‍ പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അവരുടെ തനി നിറം പുറത്തുകൊണ്ടുവരുന്ന സൂക്തങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ എഴുത്തും വായന യും അറിയാത്ത നിരക്ഷനായ ഒരുവന്‍റെ വാക്കുകളല്ല ഇതെന്ന് അവര്‍ മനസ്സാ സമ്മതിക്കു കയും ചെയ്തിരുന്നു. നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്ന അല്ലാഹു അവരുടെ ഉള്ളിലുള്ളത് മുഴുവനും പുറത്ത് കൊണ്ടുവരുമോ എന്ന് ഭയപ്പെട്ടുകൊണ്ട് പ്രവാചകന്‍റെ സമീപത്ത് വരാതെ ഒളിഞ്ഞും മറഞ്ഞും നടക്കുകയും വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണക ള്‍ സൃഷ്ടിക്കുന്ന പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ 15: 12; 26: 200 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണം തുളച്ച് കയറുന്ന വിധ ത്തില്‍ വിശദീകരിക്കുന്ന സദസ്സില്‍ വന്നാല്‍ തങ്ങളുടെ തനിനിറം പുറത്ത് കൊണ്ടുവരു ന്ന എന്തെങ്കിലും പറഞ്ഞേക്കുമോ എന്ന് ഭയപ്പെട്ടുകൊണ്ട് പാത്തും പതുങ്ങിയും കേള്‍ ക്കുന്ന ഇന്നത്തെ കപടവിശ്വാസികളുടെ അവസ്ഥ കൂടുതല്‍ പൈശാചികമാണ്. 3: 7-10, 29-30; 8: 21 വിശദീകരണം നോക്കുക.