( മുഹമ്മദ് ) 47 : 24
أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا
അപ്പോള്‍ അവര്‍ ഈ വായനയെക്കുറിച്ച് ചിന്തിച്ച് പ്രൗഢരാകുന്നില്ലെയോ; അതോ അവരുടെ ഹൃദയങ്ങളുടെമേല്‍ താഴിട്ട് പൂട്ടിയിരിക്കുകയാണോ?
അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ക്കും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച ഫാജിറുകള്‍ക്കും തത്വനിര്ഭര ഗ്രന്ഥമായ അദ്ദിക്ര്‍ മാലിന്യമായതിനാല്‍ അവര്‍ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളുകയോ പ്രൗഢരാവുകയോ ചെയ്യുകയില്ല. സര്‍വ്വപ്രധാനം അദ്ദിക്റിന് നല്കാത്തതിനാല് അതിനെത്തൊട്ട് അവരുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു മു ദ്രവെച്ചിരിക്കുകയാണ്. 4: 82; 38: 27-29; 40: 56 വിശദീകരണം നോക്കുക.