( മുഅ്മിന്‍ ) 40 : 56

إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِنْ فِي صُدُورِهِمْ إِلَّا كِبْرٌ مَا هُمْ بِبَالِغِيهِ ۚ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْبَصِيرُ

നിശ്ചയം യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളി ല്‍ തര്‍ക്കം നടത്തുന്നവരുണ്ടല്ലോ, അവരുടെ നെഞ്ചുകള്‍ അവര്‍ക്ക് എത്തി പ്പെടാന്‍ സാധിക്കാത്തതിലുള്ള അഹങ്കാരത്തിലല്ലാതെയല്ല, അപ്പോള്‍ നീ അ ല്ലാഹുവിനെക്കൊണ്ട് ശരണം തേടുക, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

 സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അതിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയിലുള്ളവര്‍ എന്ന് 2: 256; 3: 101 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും വിസ്മരിച്ച് തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്തുകൊണ്ട് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിനാല്‍ കോപിക്കപ്പെട്ട, ശപിക്കപ്പെട്ട അവര്‍ക്കുവേണ്ടിയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത് എന്ന് 48: 6 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 40, 146-147; 10: 71 വിശദീകരണം നോക്കുക.