( മുഹമ്മദ് ) 47 : 26

ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ ۖ وَاللَّهُ يَعْلَمُ إِسْرَارَهُمْ

അത്, നിശ്ചയം അവര്‍ അല്ലാഹു അവതരിപ്പിച്ചതിനോട് വെറുപ്പ് പ്രകടിപ്പിച്ചവരാ യവരോട് ഇങ്ങനെ പറഞ്ഞതുകൊണ്ടാണ്; ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിക്കുകതന്നെ ചെയ്യും; അല്ലാഹു അവരുടെ എല്ലാ രഹസ്യങ്ങളും അ റിയുന്നവന്‍ തന്നെയുമാകുന്നു. 

അല്ലാഹു അവതരിപ്പിച്ചതിനോട് വെറുപ്പ് പ്രകടിപ്പിച്ചവര്‍ എന്ന് പറഞ്ഞത് സൂക്തം അവതരിപ്പിക്കുന്ന കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരെക്കുറിച്ചും, ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിക്കുകതന്നെ ചെയ്യും എന്ന് പറഞ്ഞത് അന്നത്തെ കപടവി ശ്വാസികളെക്കുറിച്ചുമാണ്. ഇന്ന് ഈ രണ്ട് വിഭാഗങ്ങള്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 5: 41, 64; 40: 19; 59: 11-13 വിശദീകരണം നോക്കുക.