( മുഹമ്മദ് ) 47 : 3

ذَٰلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِنْ رَبِّهِمْ ۚ كَذَٰلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ

അത് എന്തുകൊണ്ടെന്നാല്‍, നിശ്ചയം കാഫിറുകളായവര്‍ മിഥ്യയെയാണ് പിന്‍ പറ്റുന്നത്; വിശ്വാസികളായവരാകട്ടെ, തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യവു മാണ് പിന്‍പറ്റുന്നത്, അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി അവരുടെ ഉ പമകള്‍ എടുത്തുദ്ധരിക്കുന്നു. 

സത്യമായ അല്ലാഹുവിലേക്കുള്ള ഏകമാര്‍ഗവും മിഥ്യയായ പിശാചിലേക്കുള്ള വിവി ധ മാര്‍ഗങ്ങളും വിവരിക്കുന്ന അദ്ദിക്റിനെ ഉരക്കല്ലായി ഉപയോഗപ്പെടുത്തി വിശ്വാസിക ള്‍ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നിന്‍റെ മാര്‍ഗം പിന്‍പറ്റുന്നതാണ്. എന്നാല്‍ ആയി രത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ ഫുജ്ജാറുകളായ കുഫ്ഫാറുകളും വി ശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും സത്യവുമായ അദ്ദിക്റിനെ അവഗണിച്ച് മിഥ്യയായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെ പിന്‍പറ്റുകവഴി പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് ചേക്കേറുന്നവരുമാണ്. 10: 60; 14: 28-30; 25: 33-34; 40: 78 വിശദീകരണം നോക്കുക.