( മുഅ്മിന്‍ ) 40 : 78

وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ مِنْهُمْ مَنْ قَصَصْنَا عَلَيْكَ وَمِنْهُمْ مَنْ لَمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۚ فَإِذَا جَاءَ أَمْرُ اللَّهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُونَ

നിശ്ചയം നിനക്കുമുമ്പും നാം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്, അവരില്‍ നിന്നു ള്ളവരുടെ സംഭവചരിത്രങ്ങള്‍ നാം നിന്‍റെമേല്‍ വിവരിച്ചു തന്നിട്ടുണ്ട്, സംഭവ ചരിത്രങ്ങള്‍ നിന്‍റെമേല്‍ വിവരിച്ചുതരാത്തവരും അവരിലുണ്ട്, ഒരു പ്രവാചക നും ഒരുദൃഷ്ടാന്തം കൊണ്ടുവരാന്‍ സാധ്യവുമല്ല-അല്ലാഹുവിന്‍റെ സമ്മതം കൊണ്ടല്ലാതെ, അങ്ങനെ അല്ലാഹുവിന്‍റെ കല്‍പന വന്നെത്തിയാല്‍ സത്യം കൊണ്ട് വിധിക്കപ്പെടുകയായി, അപ്പോള്‍ അവിടെ മിഥ്യാവാദികളായവര്‍ ന ഷ്ടപ്പെടുകയുമായി. 

 ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വ്യത്യസ്ഥ കാലഘട്ടങ്ങളിലായി നിയോഗിക്ക പ്പെട്ട പ്രവാചകന്മാരെല്ലാം തന്നെ ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനാല്‍ നിയോഗി ക്കപ്പെട്ടവരാണ്. ഗ്രന്ഥത്തില്‍ പേരെടുത്തു പറഞ്ഞവരും പറഞ്ഞിട്ടില്ലാത്തവരുമായ അ വരെല്ലാവരും തന്നെ മനുഷ്യരില്‍ നിന്നുള്ളവരും അല്ലാഹു തൃപ്തിപ്പെട്ട ജീവിതം ജീവി ച്ച് കാണിച്ചുതരാന്‍ നിയോഗിക്കപ്പെട്ടവരും സ്രഷ്ടാവ് തൃപ്തിപ്പെട്ട ഏകജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ തന്നെ വന്നവരുമാണ്. ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പ രം നബിമാര്‍ വന്നിട്ടുണ്ടെങ്കിലും അവരില്‍ മുന്നൂറ്റി പതിമൂന്ന് പേര്‍ മാത്രമാണ് പ്രവാച കന്മാര്‍. നൂഹ് നബി ആദ്യത്തെയും മുഹമ്മദ് നബി അവസാനത്തെയും പ്രവാചകന്‍മാ രാണ്. നബിമാരിലും പ്രവാചകന്മാരിലും പെട്ട ഇരുപത്തഞ്ച് പേരെ മാത്രമേ ഗ്രന്ഥത്തി ല്‍ പേരെടുത്ത് പറഞ്ഞിട്ടുള്ളൂ. പേരെടുത്ത് പറഞ്ഞിട്ടില്ലാത്ത മറ്റു നബിമാരുടെയും പ്രവാചകന്മാരുടെയും ജീവിതമാതൃകകളെല്ലാം തന്നെ ഇവരില്‍ സമ്മേളിച്ചിട്ടുണ്ട്. അന്ത്യപ്ര വാചകനായ മുഹമ്മദിന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് അവരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് 16: 43-44 ല്‍ പ റഞ്ഞിട്ടുണ്ട്. നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍വരെയുള്ള മൊത്തം മനുഷ്യരിലേ ക്കാണ് പ്രവാചകന്‍ മുഹമ്മദ് എന്ന് 7: 158; 21: 107; 34: 28 തുടങ്ങിയ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്.

അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരു പ്രവാചകനും ഒരു ദിവ്യാ ത്ഭുതവും കൊണ്ടുവരാന്‍ സാധ്യമല്ല. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപ യോഗപ്പെടുത്തി വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന സാബിഖീങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ പ്രകടമാക്കാന്‍ സാധിക്കുന്നതാണ്. വിചാരണാനാളില്‍ സത്യമായ അദ്ദിക് ര്‍ കൊണ്ടാണ് വിധില്‍പിക്കപ്പെടുക എന്ന് 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 7 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മിഥ്യയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നതെന്ന് 17: 81; 34: 49 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന് വിരുദ്ധമായ ജീവി തം നയിക്കുന്ന മിഥ്യാവാദികളായ 'മാതാപിതാക്കള്‍ ചെയ്ത കുറ്റത്തിന് ഞങ്ങളെ നീ ന ശിപ്പിക്കുകയോ' എന്ന് ഒരാളും പറയാതിരിക്കാന്‍ വേണ്ടിയാണ് സ്വര്‍ഗത്തില്‍ വെച്ച് സൃ ഷ്ടിച്ചപ്പോള്‍ തന്നെ എല്ലാ ഓരോരുത്തരില്‍ നിന്നും ഉടമ്പടി വാങ്ങിയിട്ടുള്ളതെന്ന് 7: 173 ലും പറഞ്ഞിട്ടുണ്ട്. 

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 ലും പറഞ്ഞിട്ടുണ്ട്. 2: 121; 3: 91, 187; 9: 67-68; 14: 11 വിശദീകരണം നോക്കുക.