إِنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِنْ تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ وَلَا يَسْأَلْكُمْ أَمْوَالَكُمْ
നിശ്ചയം, ഐഹിക ജീവിതം ഒരു കളിയും തമാശയുമാണ്, നിങ്ങള്‍ വിശ്വ സിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അവന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിഫലം നല്‍കുന്നതാണ്, അവന് നിങ്ങളോട് നിങ്ങളു ടെ സമ്പത്തൊന്നും ചോദിക്കുന്നുമില്ല.
ആകാശങ്ങളുടെയും ഭൂമിയുടെയും ഖജനാവുകള്‍ അല്ലാഹുവിന്റെ അധീനത്തിലാ യിരിക്കെ അവന് ആരുടെയും സമ്പത്ത് ചോദിക്കുന്നില്ല. വന്നപ്പോള്‍ കൊണ്ടുവരാത്ത തും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ അല്ലാഹു ഏല്‍പ്പിച്ച എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്റെ വെളിച്ചത്തില്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഉപകാരപ്രദമാകും വിധം ചെലവഴിച്ച് ഇവിടെ വെച്ച് സ്വര്‍ഗം പണിയലും വാങ്ങലുമാണ് ജീവിതലക്ഷ്യം. അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്ന കപടവിശ്വാസികള്‍ ഇന്ന് ചുളുവില്‍ കാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്ന് ജനങ്ങളെ വ്യാമോഹിപ്പിച്ചുകൊണ്ട് മതസ്ഥാപനങ്ങളിലേക്കും പള്ളികളിലേക്കും ഭണ്ഢാരങ്ങളിലേക്കും നേ ര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുകയും അ വരെ നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. വിശ്വാസിക ളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 6: 165; 28: 62-64, 85; 29: 64; 57: 18-20 വി ശദീകരണം നോക്കുക.