( ഫത്ഹ് ) 48 : 24

وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنْكُمْ وَأَيْدِيَكُمْ عَنْهُمْ بِبَطْنِ مَكَّةَ مِنْ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا

അവന്‍ തന്നെയാണ് അവരുടെ കൈകളെ നിങ്ങളെത്തൊട്ടും നിങ്ങളുടെ കൈക ളെ അവരെത്തൊട്ടും ചുരുട്ടിയത്-മക്കാതാഴ്വരയില്‍ വെച്ച് അവരുടെ മേല്‍ നിങ്ങള്‍ പ്രത്യക്ഷമായ വിജയം നേടിയതിന് ശേഷം, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായിരിക്കുന്നു.

ഹിജ്റ 8-ാം വര്‍ഷം മക്കാവിജയനാളില്‍ കാഫിറുകളുടെ മേല്‍ വിശ്വാസികള്‍ക്ക് പ്രത്യക്ഷമായ വിജയം ലഭിച്ചിട്ടും പരസ്പരം ഏറ്റുമുട്ടാതെ അത് രക്തരഹിത വിജയമാക്കി യത് അല്ലാഹു തന്നെയാണ് എന്നാണ് പറയുന്നത്. 16: 43-44; 17: 17; 25: 58-59 വിശദീകരണം നോക്കുക.