( ഫത്ഹ്) 48 : 25
هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَنْ يَبْلُغَ مَحِلَّهُ ۚ وَلَوْلَا رِجَالٌ مُؤْمِنُونَ وَنِسَاءٌ مُؤْمِنَاتٌ لَمْ تَعْلَمُوهُمْ أَنْ تَطَئُوهُمْ فَتُصِيبَكُمْ مِنْهُمْ مَعَرَّةٌ بِغَيْرِ عِلْمٍ ۖ لِيُدْخِلَ اللَّهُ فِي رَحْمَتِهِ مَنْ يَشَاءُ ۚ لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا

കാഫിറുകളായിട്ടുള്ള അവര്‍ തന്നെയാണ് മസ്ജിദുല്‍ ഹറമിനെത്തൊട്ടും ബലിമൃഗങ്ങളെ അതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്ത് എത്തിക്കുന്നതിനെത്തൊട്ടും നിങ്ങളെ തടഞ്ഞത്, നിങ്ങള്‍ അറിയാത്ത വിശ്വാസികളായ പുരുഷന്മാരും വിശ്വാസിനികളായ സ്ത്രീകളും ഉണ്ടാവുകയും നിങ്ങള്‍ അറിയാതെ അവരെ ചവിട്ടിമെതിക്കുകയും അങ്ങനെ അവരില്‍ നിന്നുള്ളവരുടെ ശാപം അവര്‍ അറിയാതെ നിങ്ങളെ ബാധിക്കുകയും ചെയ്യുമായിരുന്നില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ചുരുട്ടുമായിരുന്നില്ല, അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി, അവര്‍ വേര്‍തിരിക്കപ്പെട്ടിരുന്നുവെങ്കില്‍ അവരില്‍ നിന്നുള്ള കാഫിറുകളായവരെ വേദനാജനകമായ ശിക്ഷകൊണ്ട് നാം ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. 

മസ്ജിദുല്‍ ഹറമിനെത്തൊട്ടും ബലിമൃഗങ്ങളെ ബലിനടത്താനുള്ള സ്ഥലമായ 'മീനാ'യില്‍ എത്തിക്കുന്നതിനെത്തൊട്ടും തടഞ്ഞ കാഫിറുകളോട് മക്കാവിജയനാളില്‍ പ്രവാചകനും അനുയായികള്‍ക്കും യുദ്ധം ചെയ്യാന്‍ അനുവാദം കൊടുക്കാതിരുന്നത് മക്കയില്‍ നിന്ന് മദീനയില്‍ അഭയം തേടുകയും എന്നാല്‍ ഹുദൈബിയാ സന്ധിയിലെ വ്യവസ്ഥയനുസരിച്ച് മക്കയിലേക്കുതന്നെ തിരിച്ചയക്കപ്പെടുകയും ചെയ്ത വിശ്വാസികളും അവരെക്കൂടാതെ രഹസ്യമായി വിശ്വാസം വെച്ചുപുലര്‍ത്തുന്ന വേറെയും പുരുഷന്മാരും സ്ത്രീകളും മക്കയിലുണ്ടായിരുന്നതുകൊണ്ടുമാണ്. യുദ്ധം നടക്കുകയാണെങ്കില്‍ കാഫിറുകള്‍ക്കിടയില്‍ ഇടകലര്‍ന്ന് ജീവിക്കുന്ന വിശ്വാസികളായ തങ്ങളുടെ സഹോദരങ്ങളെ തിരിച്ചറിയാതെ വിശ്വാസികള്‍ അവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനും കൂടിയായിരുന്നു അത്. അന്ന് അവര്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടാ യിരുന്നില്ല. ഭാവിയില്‍ ക്രോഡീകരിക്കപ്പെടുന്ന ഗ്രന്ഥം അവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷിയാകുന്നതിന് വേണ്ടിയാണ് യുദ്ധം ഒഴിവാക്കിയത് എന്നാണ് 'അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി' എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവക്ഷ.
നാമമാത്രമായ വിശ്വാസികളും കപടവിശ്വാസികളും ഇടകലര്‍ന്നാണ് ഇന്ന് ലോകത്തെല്ലായിടത്തും ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ കപടവിശ്വാസികളെയും വിശ്വാസികളെയും പൂര്‍ണമായി വേര്‍തിരിക്കുന്ന 3: 166-167 സൂക്തങ്ങളില്‍ വിവരിച്ച ഉഹ്ദ് യുദ്ധം പോലുള്ള യുദ്ധങ്ങളൊന്നും നടപ്പിലാവുകയില്ല. മറിച്ച് കപടവിശ്വാസികളെ വിവിധ സംഘടനകളായി വേര്‍തിരിച്ച് 6: 65 ല്‍ പറഞ്ഞതുപോലെ പരസ്പരം ഏറ്റുമുട്ടിക്കുകയാണ് അല്ലാഹു ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്‍റെ ഭാഗമായിക്കൊണ്ടാണ് ഇന്ന് ലോകത്ത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ പെട്ട വിവിധ സംഘടനകള്‍ക്ക് ഭൂരിപക്ഷമുള്ള പല രാജ്യങ്ങളിലും രാ ജ്യങ്ങള്‍ തമ്മിലും നടന്നുകൊണ്ടിരിക്കുന്ന പല സംഘട്ടനങ്ങളും. അത് അങ്ങനെത്തന്നെ തുടരുകയും ചെയ്യുന്നതാണ്. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നത് കൊണ്ടുതന്നെയാണ് ഇന്ന് ലോകത്ത് എല്ലായിടത്തും അവര്‍ ഇതര ജനവിഭാഗങ്ങളാല്‍ പീഢനത്തിന് വിധേയമാകുന്നതും. നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിലേക്ക് മടങ്ങുക എന്നതാണ് ഇതിനെല്ലാമുള്ള ഏക പരിഹാരം. 48: 6 ല്‍ വിവരിച്ചതുപോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞാല്‍ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഫുജ്ജാറുകള്‍ വധിക്കപ്പെടുന്നതാണ്. 38: 78; 43: 60-61 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!