( അത്തഗാബുന്‍ ) 64 : 6

ذَٰلِكَ بِأَنَّهُ كَانَتْ تَأْتِيهِمْ رُسُلُهُمْ بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوْا ۚ وَاسْتَغْنَى اللَّهُ ۚ وَاللَّهُ غَنِيٌّ حَمِيدٌ

അത് എന്തുകൊണ്ടെന്നാല്‍, നിശ്ചയം അവരുടെ പ്രവാചകന്മാര്‍ വെളിപാടും കൊണ്ട് അവരിലേക്ക് വന്നിട്ടുണ്ടായിരുന്നു, അപ്പോള്‍ അവര്‍ ചോദിച്ചു: ഒരു മനുഷ്യന്‍ നമ്മെ മാര്‍ഗദര്‍ശനം ചെയ്യുകയോ? അങ്ങനെ അവര്‍ നിഷേധിക്കു കയും പിന്തിരിഞ്ഞുകളയുകയും ചെയ്തു, അല്ലാഹുവോ സ്വയംപര്യാപ്തനാ യി, അല്ലാഹു സ്വയം സ്തുത്യര്‍ഹനായ ഐശ്വര്യവാനുമാകുന്നു.

വെളിപാട് 57: 25 ല്‍ പറഞ്ഞ അദ്ദിക്ര്‍ തന്നെയാണ്. മുന്‍കാലങ്ങളിലെ കാഫിറുക ളെപ്പോലെത്തന്നെ അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്നവരും ആത്മാവിനെ തിരി ച്ചറിയാത്തവരുമായ ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളും അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് പറയു ന്ന വിശ്വാസിയെക്കുറിച്ച് 'ഇവന്‍ ദൈവം ചമഞ്ഞ് എല്ലാവരേയും കപടവിശ്വാസികളും കാഫിറുകളുമാക്കുകയാണ്' എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിത രീതി ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അല്ലാഹുവിന്‍റെയും അവന്‍റെ ഗ്രന്ഥത്തിന്‍റെ യും മഹത്വം വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, അല്ലാഹുവിനെയും ഗ്രന്ഥത്തെയും പ രിഹാസ പാത്രമാക്കുകയാണ് ചെയ്യുന്നത്. ഭ്രാന്തന്മാരായ ഇവര്‍ തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ചുകൊണ്ട് നരകക്കുണ്ഠത്തില്‍ പോകേണ്ടിവരിക എ ന്ന് 9: 67-68; 15: 44; 48: 6; 98: 6 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206; 22: 77-78; 32: 15 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 6: 89; 31: 12; 33: 35 വിശദീകരണം നോക്കുക.