تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ
അതിന്റെ നാഥന്റെ കല്പന പ്രകാരം സകല വസ്തുക്കളെയും അത് തരിപ്പണ മാക്കി, അങ്ങനെ അടുത്ത പ്രഭാതമായപ്പോള് അവരുടെ വീടുകളല്ലാതെ മറ്റൊ ന്നും കാണപ്പെടാതെയായി, അപ്രകാരമാണ് ഭ്രാന്തന്മാരായ ഒരു ജനതക്ക് നാം പ്രതിഫലം നല്കുന്നത്.
3: 7 ല് വിവരിച്ച ഫുജ്ജാറുകളാണ് 6: 55; 7: 40; 18: 49; 32: 12, 22 തുടങ്ങി 52 സൂക്തങ്ങളില് പറഞ്ഞ ഭ്രാന്തന്മാര്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഈ ജനത തന്നെയാണ് മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നതും നശീകരണപ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്നതും. ഇവരെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമിക ളും തെമ്മാടികളുമാകുമ്പോഴാണ് അന്ത്യമണിക്കൂര് നിലവില് വരിക. 27: 69-70; 28: 81 -82; 39: 26 വിശദീകരണം നോക്കുക.