بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ فَهُمْ فِي أَمْرٍ مَرِيجٍ
അല്ല, സത്യത്തെ അത് അവര്ക്ക് വന്നെത്തിയപ്പോള് അവര് കളവാക്കി തള്ളി പ്പറഞ്ഞു, അങ്ങനെ അവര് തീരാത്ത സംശയത്തില് അകപ്പെട്ടിരിക്കുകയാണ്.
2: 119; 10: 108; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില് പറഞ്ഞ സത്യം അദ്ദിക്ര് തന്നെയാണ്. സത്യമായ അദ്ദിക്ര് അവര്ക്ക് വന്നെത്തിയപ്പോള് അവര് കളവാക്കി തള്ളി പ്പറഞ്ഞു എന്നാണ് സൂക്തത്തില് പറഞ്ഞത്. അതായത് ഉറപ്പ് നല്കുന്ന സത്യമായ അ ദ്ദിക്ര് ഉപയോഗപ്പെടുത്താത്തത് കാരണം അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് കാഫിറുകളും എല്ലാകാര്യത്തിലും തീരാത്ത സംശയമുള്ളവരുമാണ്. ഇത്തരം അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകളിലെ നേതാക്കളും അനുയായികളും തമ്മില് നരകത്തില് വെച്ച് പരസ്പരം തര്ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല് വിവരിച്ചിട്ടുണ്ട്. 17: 81; 23: 90; 39: 32; 43: 74-78 വിശദീകരണം നോക്കുക.