( അദ്ദാരിയാത്ത് ) 51 : 13

يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ

നരകത്തിന്‍റെ മേല്‍ അവര്‍ പരീക്ഷിക്കപ്പെടുന്ന ദിനമാകുന്നു അത്.

നരകത്തിന് മുകളിലുള്ള സ്വിറാത്ത് പാലം കടന്നുകൊണ്ട് മാത്രമേ സ്വര്‍ഗത്തിലേ ക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ആര്‍ക്കാണ് അത് കടന്നുപോകാന്‍ സാധിക്കുക എ ന്നാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. ഇഹലോകത്തുവെച്ച് പ്രകാശമായ അദ്ദിക്ര്‍ ഉപ യോഗപ്പെടുത്തിയവര്‍ മാത്രമേ ആ പാലം കടന്നുപോവുകയുള്ളൂ. ആ നാളിനുവേണ്ടി എ ന്തെങ്കിലും ഇഹലോകത്തുവെച്ച് ഒരുക്കിവെച്ചിട്ടുണ്ട് എന്ന മട്ടില്‍ വിധിദിവസത്തിന് വേ ണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതലക്ഷ്യം മറന്ന് ജീവിച്ച ഫുജ്ജാറുകളായ കാഫി റുകള്‍ അവര്‍ സമ്പാദിച്ച നരകക്കുണ്ഠത്തിലേക്ക് ആപതിക്കുകതന്നെ ചെയ്യും. 9: 80-82, 95; 45: 23-25, 33-35; 57: 13 വിശദീകരണം നോക്കുക.