وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ
ആകാശത്ത് നിങ്ങള്‍ക്കുള്ള ഭക്ഷണവിഭവങ്ങളും നിങ്ങളോട് വാഗ്ദാനം ചെയ്യ പ്പെടുന്നവയുമുണ്ട്.
ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ച് ആ മഴവെള്ളം കൊണ്ടാണ് മനുഷ്യന് വേണ്ടിയു ള്ള ഭക്ഷണവിഭവങ്ങളെല്ലാം തന്നെ ഭൂമിയില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നത്. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നവയുമുണ്ട് എന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രപഞ്ചം അതിന്റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും ഏറ്റവും വലിയ അനുഗ്രഹവും ഐശ്വര്യവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചതും ആകാശത്ത് നിന്നുതന്നെയാണ്. അത് ഉപ യോഗപ്പെടുത്തി ജീവിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസി- അവസാനത്തെ സാബിഖ്-ഭൂമുഖത്തുനിന്ന് പോകുന്നതോടുകൂടി ഭൂമി തിരിച്ചുകറങ്ങുന്നതും 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്റെ പ്രധാനപ്പെട്ട അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതുമാണ്. ഈ അന്ത്യം കുറിക്കലും ആകാശത്തുനിന്ന് തന്നെയാണ് തു ടങ്ങുന്നത്. 4: 158-159; 7: 96-98; 50: 9-11 വിശദീകരണം നോക്കുക.