( അദ്ദാരിയാത്ത് ) 51 : 6

وَإِنَّ الدِّينَ لَوَاقِعٌ

നിശ്ചയം, ജീവിതവിധി സംഭവിക്കുകതന്നെ ചെയ്യും.

അതായത് നാലാം ഘട്ടത്തിലുള്ള ഇഹലോകജീവിതം പരലോകത്തേക്കുവേണ്ടി സ്വര്‍ഗം പണിയാനുള്ളതാണ് എന്ന ബോധത്തില്‍ ആരാണോ ഇവിടെ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ സ്വര്‍ഗം പണിയുന്നത്, അവര്‍ക്ക് അവര്‍ ഇവിടെ പണിത സ്വര്‍ഗം അനന്ത രാവകാശമായി നല്‍കുന്നതാണ്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊ ണ്ടും പരലോകത്തിനുമേല്‍ ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ല ക്ഷ്യബോധമില്ലാതെ ജീവിക്കുന്നവര്‍ക്ക് അവര്‍ സമ്പാദിച്ച നരകകുണ്ഠവും ലഭിക്കും. ചു രുക്കത്തില്‍ വിധിദിവസം ഓരോരുത്തര്‍ക്കും 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരുടെ പ തിനഞ്ച് വയസ്സിന് ശേഷം മരണം വരെയുള്ള ഇഹത്തിലെ ജീവിതം അവരവരുടെ പിരടി യില്‍ ബന്ധിച്ചിട്ടുള്ള സോഫ്റ്റുവെയര്‍ തുറന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കി വാ യിപ്പിച്ച് അവരവര്‍ സമ്പാദിച്ച ശാശ്വത ജീവിതവിധി നല്‍കുന്നതാണ്. 32: 18-19; 36: 54-65; 45: 28-35 വിശദീകരണം നോക്കുക.