( അദ്ദാരിയാത്ത് ) 51 : 5

إِنَّمَا تُوعَدُونَ لَصَادِقٌ

നിശ്ചയം, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സത്യം തന്നെ യാണ്,

തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും അല്ലാഹുവിനെ വിസ്മരിച്ച് പി ശാചിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തെമ്മാടികളായ കപടവിശ്വാസിക ളോടും കുഫ്ഫാറുകളോടും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠാഗ്നിയാണെന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന അത്തരം ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സംരക്ഷകരാണെന്നും അവരോട് വാഗ്ദാനം ചെയ്തിട്ടുള്ള ത് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളാണെന്നും 9: 71-72 ല്‍ പറഞ്ഞിട്ടുണ്ട്. 36: 62-64; 50: 32-33 വിശദീകരണം നോക്കുക.