( അത്ത്വൂര്‍ ) 52 : 35

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ

അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ സൃഷ്ടിക്കപ്പെട്ടവരാണോ അവര്‍; അതല്ല, അവര്‍ തന്നെയാണോ അവരുടെ സൃഷ്ടാക്കള്‍?

മനുഷ്യര്‍ സ്വയം ഉണ്ടായതാണോ അതല്ല, അവരുടെ മാതാപിതാക്കള്‍ തന്നെയാ ണോ അവരുടെ സൃഷ്ടാക്കള്‍ എന്നാണ് സൂക്തം കാഫിറുകളോട് ചോദിക്കുന്നത്. അ ദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെയും ഗ്രന്ഥത്തെയും പ്രവാചകനെയും മലക്കുകളെയും ജി ന്നുകളെയും പിശാചിനെയും ജീവിതലക്ഷ്യത്തെയും അവരവരെത്തന്നെയും മനസ്സിലാ ക്കാതെ അല്ലാഹുവിലേക്കുള്ള മാര്‍ഗം ഒഴിവാക്കി പിശാചിന്‍റെ മാര്‍ഗം പിന്‍പറ്റുന്ന, അറബി ഖുര്‍ആന്‍ കഴുത ഭാരം വഹിക്കുന്നതുപോലെ വഹിക്കുന്ന അക്രമികളായ ഫുജ്ജാ റുകള്‍ക്കാണ് ഇന്ന് ഈ ചോദ്യം ബാധകമാകുന്നത്. 32: 7-10; 53: 45-47; 56: 57-60 വിശദീക രണം നോക്കുക.