( അത്ത്വൂര്‍ ) 52 : 36

أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَلْ لَا يُوقِنُونَ

അതല്ല, അവരാണോ ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചിട്ടുള്ളത്? അ ല്ല, അവര്‍ ദൃഢബോധ്യമില്ലാത്തവരാകുന്നു.

45: 20 ല്‍ പറഞ്ഞ മനുഷ്യര്‍ക്ക് മൊത്തമുള്ള ഉള്‍ക്കാഴ്ചാദായകവും ദൃഢബോധ്യ മുള്ളവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ടാ ണ് അവര്‍ വിശ്വാസികളും ദൃഢബോധ്യമുള്ളവരും ആകാത്തത്. 7: 40; 10: 17; 32: 12, 22; 34: 32; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഇത്തരം യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ പ രലോകത്ത് ചെന്നാല്‍ 'ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു, ഞങ്ങളെ ഒന്നുകൂടി ഐഹിക ലോകത്തേക്ക് തിരിച്ചയച്ച് ഞങ്ങള്‍ക്ക് സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍' എന്ന് പറയുമെന്ന് 32: 12 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കെട്ട ജനതയായ ഫുജ്ജാറുകളോട് തന്നെയാണ് 'മനുഷ്യര്‍ക്ക് നമ്മുടെ സൂക്തങ്ങളെക്കൊണ്ട് ദൃഢബോധ്യമില്ല' എന്ന് 27: 82 ല്‍ പറഞ്ഞ പ്രകാരം മൃഗം വന്ന് പ റയുന്നതും. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഈ ദുഷ്ടജീവികളെ ഈസാ രണ്ടാമതുവന്ന് അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊ ണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. 30: 60; 32: 24; 50: 21-22 വിശദീകരണം നോക്കുക.