نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ
നാം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്, അപ്പോള്‍ നിങ്ങള്‍ എന്തുകൊ ണ്ട് സത്യപ്പെടുത്തുന്നവരാകുന്നില്ല.
എല്ലാ മനുഷ്യരുടെയും ആത്മാവ് ഒറ്റ ആത്മാവില്‍ നിന്നുള്ളതാണ്. ആത്മാവിന് സഞ്ചരിക്കാനുള്ള ശരീരം ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് നാഥന്‍ പടച്ചുണ്ടാക്കിയതുമാണ്. ഇക്കാര്യങ്ങളെല്ലാം ഉണര്‍ത്തുന്ന അദ്ദിക്ര്‍ ലഭിച്ചിട്ട് ത ന്‍റെ ഉടമാവകാശം അല്ലാഹുവിന് സമര്‍പ്പിക്കാത്തവരെല്ലാം തന്നെ അല്ലാഹുവിനെ ഉടമ യായി അംഗീകരിക്കാത്ത കാഫിറുകളും നരകവാസികളുമാണ്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനുള്ള പ്രത്യേകത അവന് വിശേഷബുദ്ധി നല്‍കിയിട്ടുണ്ട് എന്നതാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്തവരായതിനാലാണ് അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്ന് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 27-28; 52: 35; 53: 29-32 വിശദീകരണം നോക്കുക.