( അത്ത്വൂര്‍ ) 52 : 40

أَمْ تَسْأَلُهُمْ أَجْرًا فَهُمْ مِنْ مَغْرَمٍ مُثْقَلُونَ

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ, അങ്ങനെ അ തിന്‍റെ കടഭാരത്താല്‍ അവര്‍ ഞെരുങ്ങുന്നവരാണെന്നുണ്ടോ?

പ്രവാചകന്മാരും വിശ്വാസികളും ജനങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടും അവര്‍ക്ക് ബാ ധ്യത വരുത്തിക്കൊണ്ടും ഗ്രന്ഥം അടിച്ചേല്‍പിക്കുന്നതല്ല. അല്ലാഹുവിന്‍റെ സന്ദേശം എ ത്തിച്ചുകൊടുക്കുന്നതിന് പ്രവാചകന്മാരോ വിശ്വാസികളോ ജനങ്ങളില്‍ നിന്ന് യാതൊ രു പ്രതിഫലവും സ്വീകരിക്കുകയുമില്ല. ഏതെങ്കിലും നിലക്കുള്ള പ്രതിഫലം സ്വീകരിച്ചു കൊണ്ട് നാഥന്‍റെ ഗ്രന്ഥം പഠിപ്പിക്കുന്നവര്‍ പരലോകത്തിനുമേല്‍ ഐഹികലോകത്തിന് പ്രാധാന്യം നല്‍കുന്ന കാഫിറുകളാണ്. 2: 174-175 ല്‍ വിവരിച്ച പ്രകാരം തങ്ങളുടെ വയറി ല്‍ തീ നിറക്കുന്ന അത്തരം തെമ്മാടികളായ കപടവിശ്വാസികളില്‍ നിന്ന് ഒരാള്‍ക്കും സ ന്മാര്‍ഗം ലഭിക്കും എന്ന് പ്രതീക്ഷിക്കാവുന്നതല്ല. അവര്‍ പ്രപഞ്ചം അതിന്‍റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെ ടുത്തുന്നില്ല എന്നു മാത്രമല്ല, ഇതര ജനങ്ങളെ അതിനെത്തൊട്ട് തടയുകയും ചെയ്യുകവ ഴി പ്രപഞ്ചം നശിപ്പിക്കാന്‍ ഓടി നടക്കുന്നവരാണ്. 6: 26; 7: 156-157; 33: 60-61; 38: 86-87 വിശ ദീകരണം നോക്കുക.