وَاكْتُبْ لَنَا فِي هَٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُمْ بِآيَاتِنَا يُؤْمِنُونَ
ഞങ്ങള്‍ക്ക് ഈ ഐഹികലോകത്ത് നീ നന്മ രേഖപ്പെടുത്തുകയും ചെയ്യേണമേ, പരലോകത്തിലും, നിശ്ചയം ഞങ്ങള്‍ നിന്നിലേക്ക് വന്നിരിക്കുന്നു, അവന് പറഞ്ഞു: എന്റെ ശിക്ഷ, ഞാന്‍ ഉദ്ദേശിക്കുന്നവരെ അത് ബാധിപ്പിക്കുന്നു, എന്നാല്‍ എന്റെ കാരുണ്യം എല്ലാഓരോ വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നു, അപ്പോള്‍ സൂക്ഷ്മാലുക്കളായവര്ക്കുവേണ്ടി ഞാന്‍ അത് രേഖപ്പെടുത്തുകതന്നെ ചെയ്യും, അവര്‍ സംസ്കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നവരും നമ്മുടെ സൂക്തങ്ങള്‍കൊണ്ട് വിശ്വസിക്കുന്നവരുമാണ്.
നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടു ത്തി ജീവിക്കുന്നത്, അത്തരം വിശ്വാസികള്‍ മാത്രമാണ് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നത്. ആരാണോ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതുമായി ഉപയോഗപ്പെടുത്തിയത്, അവര്‍ക്കുവേണ്ടി അത് സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്യുന്നതാണ്. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ തന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ചവരുമാണ്. 2: 2-4, 113; 6: 54-55; 7: 146-147 വിശദീകരണം നോക്കുക.