( അത്ത്വൂര്‍ ) 52 : 42

أَمْ يُرِيدُونَ كَيْدًا ۖ فَالَّذِينَ كَفَرُوا هُمُ الْمَكِيدُونَ

അതോ, അവര്‍ വല്ല തന്ത്രവും മെനയാന്‍ ഉദ്ദേശിക്കുന്നവരാണോ? അപ്പോള്‍ കാഫിറുകളായവരാരോ അവര്‍ അവര്‍ക്കെതിരെത്തന്നെയാണ് തന്ത്രം മെന ഞ്ഞുകൊണ്ടിരിക്കുന്നത്.

പ്രകാശമായ അദ്ദിക്റിന്‍റെ വ്യാപനത്തെ ഊതിക്കെടുത്താന്‍ പിശാചിന്‍റെ സേവക രും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുമായ കാഫിറുകള്‍ സാധ്യമായ എല്ലാ ഗൂഢതന്ത്രങ്ങളും പയറ്റുന്നതാണ്. എന്നാല്‍ 6: 26 ല്‍ വിവരിച്ച പ്രകാരം അത് അവര്‍ക്കെ തിരെത്തന്നെയാണ് എന്ന് അവര്‍ തിരിച്ചറിയുന്നില്ല. പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപ ഭാരം വഹിച്ച് നരകത്തിന്‍റെ അടിത്തട്ടില്‍ കാലാകാലം കഴിഞ്ഞുകൂടേണ്ടവരായ അവര്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനാണ് പരിശ്രമിക്കേണ്ടിയിരുന്നത്. എ ന്നാല്‍ മാത്രമേ നൈമിഷികമായ ഇഹലോക ജീവിതമെങ്കിലും അവര്‍ക്ക് പരമാവധി ആ സ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസി കള്‍ മാത്രമേ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാ നത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയുള്ളൂ. അതിന് അവര്‍ സൃഷ്ടിക ളില്‍ ആരുടെയും ആദരവോ പ്രത്യുപകാരമോ നന്ദിപ്രകടനമോ പ്രതിഫലമോ പ്രതീക്ഷിക്കുകയില്ല എന്ന് മാത്രമല്ല, അതിന്‍റെ പേരില്‍ ഏതെങ്കിലും പിശാചിന്‍റെ സേവകരുടെ അ പ്രീതിയോ ഭീഷണിയോ ഗൂഢതന്ത്രങ്ങളോ അവര്‍ ഭയപ്പെടുകയുമില്ല. 9: 32-33; 35: 10-11; 86: 15-17 വിശദീകരണം നോക്കുക.