( അന്നജ്മ് ) 53 : 18

لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ

നിശ്ചയം, അവന്‍ തന്‍റെ നാഥന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍നിന്നു ള്ളത് കാണുകതന്നെ ചെയ്തിട്ടുണ്ട്.

'നാഥനെ കണ്ടിട്ടുണ്ടോ' എന്ന് പ്രവാചകനോട് ചോദിച്ചപ്പോള്‍ 'ഞാന്‍ ഒരു പ്രകാ ശത്തെയാണ് കണ്ടത്' എന്നാണ് മറുപടി പറഞ്ഞത്. 24: 35 ല്‍ അല്ലാഹു ആകാശ ഭൂമിക ളുടെ പ്രകാശമാണ് എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ സ്വര്‍ഗത്തില്‍ വെച്ചാണ് പൂര്‍ണ ബോധത്തോടുകൂടിയും കണ്ണഞ്ചിപ്പോകാതെയും അല്ലാഹുവുമായി കൂടിക്കാഴ്ച നടത്തിയ ത്. എന്നാല്‍ 7: 143 ല്‍ പറഞ്ഞ പ്രകാരം ഭൂമിയില്‍ വെച്ചാണ് മൂസാ അല്ലാഹുവിനെ കാ ണണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ അല്ലാഹു അടുത്തുള്ള പര്‍വ്വതത്തില്‍ ഉപവിഷ്ട നായപ്പോള്‍ പര്‍വ്വതം പൊട്ടിത്തകര്‍ന്ന് തരിപ്പണമാവുകയും മൂസാ ബോധം കെട്ട് വീഴുക യുമാണുണ്ടായത്. 6: 103; 59: 21 വിശദീകരണം നോക്കുക.