( അന്നജ്മ് ) 53 : 27
إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنْثَىٰ
നിശ്ചയം, പരലോകം കൊണ്ട് വിശ്വസിക്കാത്തവര് ആരോ, അവര് മലക്കുക ള്ക്ക് പേരിടുക സ്ത്രീകളുടെ നാമങ്ങള് കൊണ്ടുതന്നെയാണ്.
ത്രികാലജ്ഞാനമായ അദ്ദിക്ര് ഇല്ലാതെ അല്ലാഹുവിനെക്കുറിച്ചോ മലക്കുകളെക്കു റിച്ചോ പരലോകത്തെക്കുറിച്ചോ ഉള്ള അറിവുകള് പൂര്ണമാവുകയില്ല. അദ്ദിക്ര് വന്നു കിട്ടിയിട്ട് അത് എന്ത്? എന്തിന്? എന്തുകൊണ്ട്? എന്നൊന്നും മനസ്സിലാക്കാന് ശ്രമിക്കാ ത്തവര്ക്ക് എതിരെ അവര് കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം സാക്ഷ്യം വഹിക്കുകയും വാദിക്കുകയും അവരെ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ്. 17: 45-46; 31: 20-21; 43: 19-25 വിശദീകരണം നോക്കുക.