( അന്നജ്മ് ) 53 : 28

وَمَا لَهُمْ بِهِ مِنْ عِلْمٍ ۖ إِنْ يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا

അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല, അവര്‍ പിന്‍പറ്റിക്കൊണ്ടി രിക്കുന്നത് ഊഹത്തെയല്ലാതെയല്ല, നിശ്ചയം ഊഹമാകട്ടെ സത്യത്തില്‍ നി ന്ന് യാതൊന്നും പ്രയോജനപ്പെടുത്തുകയുമില്ല. 

സത്യം കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. ഏതൊരു കാര്യത്തിനും ഗ്രന്ഥത്തി ല്‍ നിന്നുള്ള തെളിവ് വേണമെന്ന് 2: 111; 21: 24; 23: 117 എന്നീ സൂക്തങ്ങളിലെല്ലാം പറ ഞ്ഞിട്ടുണ്ട്. എന്നാല്‍ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസാചാരങ്ങളെല്ലാം ഊ ഹാധിഷ്ടിതങ്ങളാണ്. അതുകൊണ്ടുതന്നെ അവരിലുള്ള കപടവിശ്വാസികള്‍ വിചാര ണയില്ലാതെയും കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന് ഇടയാളന്മാ രെയും ശുപാര്‍ശക്കാരെയും മധ്യവര്‍ത്തികളെയുമെല്ലാം ജല്‍പിക്കുന്ന, അല്ലാഹുവില്‍ പ ങ്കുചേര്‍ക്കുന്ന വഴിപിഴച്ചവര്‍ വിചാരണക്ക് ശേഷവും നരകത്തിലേക്ക് തെളിക്കപ്പെടേണ്ട വരാണ്. 7: 52; 10: 36; 39: 71-72 വിശദീകരണം നോക്കുക.