( അന്നജ്മ് ) 53 : 57
أَزِفَتِ الْآزِفَةُ
അനിവാര്യമായ ആ സംഭവം അടുത്തെത്തിക്കഴിഞ്ഞു.
പ്രപഞ്ചവ്യവസ്ഥ ഏതൊരു അനിവാര്യ സംഭവത്തെയാണോ വിളിച്ചറിയിക്കുന്നത്, ആ അന്ത്യസമയം അടുത്തെത്തിക്കഴിഞ്ഞു. അഥവാ നീതിയുടെ ത്രാസ്സായ അദ്ദിക്ര് കൊ ണ്ട് തൂക്കിനോക്കി അവരവര് സമ്പാദിച്ചതിനുള്ള പ്രതിഫലം കൊടുക്കുന്ന വിധിദിവസം അടുത്തെത്തിക്കഴിഞ്ഞു എന്ന് സാരം. 16: 1; 45: 22; 47: 18 വിശദീകരണം നോക്കുക.