لَيْسَ لَهَا مِنْ دُونِ اللَّهِ كَاشِفَةٌ
അല്ലാഹുവിനെക്കൂടാതെ അതിനെ ദൂരീകരിക്കാന് ഒന്നുമില്ലതന്നെ.
എല്ലാകാര്യത്തിനും ഒരു ക്ലിപ്തമായ അവധി നിശ്ചയിച്ചിട്ടുള്ള അല്ലാഹു പ്രപഞ്ച ത്തിന്റെ അന്ത്യത്തിനും ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. എപ്പോള് എങ്ങിനെയാണ് അത് സംഭവിക്കുക എന്ന് അവന്റെ ത്രികാലജ്ഞാനമായ ഗ്രന്ഥത്തില് രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ ഗ്രന്ഥം മനുഷ്യനെ പഠിപ്പിക്കുക വഴി അല്ലാഹു നിഷ്പക്ഷവാനായിരിക്കുന്നു. ഇനി മ നുഷ്യന്റെ ബാധ്യതയാണ് പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാ സ്സും അമാനത്തുമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടാന് ശ്ര മിക്കല്. 27: 75; 35: 45; 42: 17 വിശദീകരണം നോക്കുക. ത്രാസ്സായ അദ്ദിക്റിനെ മൂടിവെ ക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് എല്ലാവരും തെമ്മാടികളായി മാറുമ്പോഴാ ണ് ലോകം നശിക്കുക. വിചാരണയില്ലാതെ സ്വര്ഗത്തില് പോകുന്ന ഒറ്റ വിശ്വാസിയും ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് അന്ത്യനാളിന്റെ പ്രധാന അടയാളങ്ങളില് ഒ ന്നായ മസീഹുദ്ദജ്ജാല് പുറപ്പെടുക. 6: 158; 8: 33; 46: 35 വിശദീകരണം നോക്കുക.