( ഖമര് ) 54 : 37
وَلَقَدْ رَاوَدُوهُ عَنْ ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ
നിശ്ചയം, അവര് അവന്റെ അതിഥികളെ അവനില് നിന്ന് റാഞ്ചിയെടുക്കാന് ശ്രമിച്ചു, അപ്പോള് നാം അവരുടെ കണ്ണുകള് മായ്ച്ചുകളഞ്ഞു, അപ്പോള് എന്റെ ശിക്ഷയും താക്കീതുകളും നിങ്ങള് രുചിച്ചുകൊള്ളുക.
സുമുഖന്മാരായ യുവാക്കളുടെ വേഷത്തില് ലൂത്തിന്റെ അതിഥികളായിച്ചെന്ന മല ക്കുകളെ സ്വവര്ഗരതിക്കുവേണ്ടി റാഞ്ചിയെടുക്കാന് ആ കെട്ടജനത ഉദ്യമിച്ചു. അപ്പോള് അറുന്നൂറു ചിറകുകളോടുകൂടിയ ജിബ്രീല് തന്റെ ചിറകുകള് വിടര്ത്തി അവരെ അടി ച്ചുകൊണ്ട് അവരുടെ കണ്ണുകള് മായ്ച്ചുകളയുകയാണുണ്ടായത്. 11: 79-81; 36: 66; 53: 13 വിശദീകരണം നോക്കുക.