( ഖമര്‍ ) 54 : 38

وَلَقَدْ صَبَّحَهُمْ بُكْرَةً عَذَابٌ مُسْتَقِرٌّ

നിശ്ചയം, അവരുടെ മേല്‍ ഒരു പ്രഭാതത്തില്‍ നിജപ്പെടുത്തിയ ശിക്ഷ കോരി ച്ചൊരിയുകയും ചെയ്തു.

ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെ നിശ്ചയിച്ച് അവന്‍റെ ത്രികാലജ്ഞാനമാ യ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള ശിക്ഷയാണ് 'നിജപ്പെടുത്തിയ ശിക്ഷ' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറു കളായ കുഫ്ഫാറുകളെ നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടു ത്തിവെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 9: 31; 53: 28-30; 54: 3-5 വിശദീകരണം നോക്കുക.