( ഖമര്‍ ) 54 : 5

حِكْمَةٌ بَالِغَةٌ ۖ فَمَا تُغْنِ النُّذُرُ

-പരിപൂര്‍ണ്ണമായ തത്വജ്ഞാനം! എന്നിട്ടും താക്കീതുകള്‍ ഉപകാരപ്പെട്ടില്ല.

ക്രോഡീകരണവും സൂക്ഷിപ്പും അല്ലാഹുതന്നെ ഏറ്റെടുത്തിട്ടുള്ള, എല്ലാതരം ഉപ മകളും ഉദാഹരണങ്ങളും തിരിച്ചും മറിച്ചും ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് പരിപൂര്‍ണമായ തത്വ ജ്ഞാനം. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ നുണമാ ത്രം പറയുന്നവരും അല്ലാഹുവിനാല്‍ വിസ്മരിക്കപ്പെട്ട തെമ്മാടികളുമായതിനാല്‍ സ്വര്‍ ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ ലോകരില്‍ നിന്ന് മൂടിവെച്ച് മു പ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. 3: 58; 25: 17-18, 29-30; 48: 6 വിശദീകരണം നോക്കുക.