( അര്‍റഹ്മാന്‍ ) 55 : 1

الرَّحْمَٰنُ

നിഷ്പക്ഷവാന്‍.

വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ഗുണം ചെയ്യുന്ന നിഷ്പക്ഷവാന്‍, അവന്‍റെ ഏറ്റവും വലിയ അനുഗ്രഹമായ, സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ലായ അദ്ദിക്ര്‍ മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ പഠിപ്പിച്ചവന്‍, അങ്ങനെ മനുഷ്യ രുടെയും ജിന്നുകളുടെയും കാര്യത്തില്‍ അവരുടെ സന്മാര്‍ഗത്തിനോ വഴികേടിനോ ഉള്ള ഉത്തരവാദിത്തം അവരെത്തന്നെ ഏല്‍പിച്ച് നിഷ്പക്ഷത പുലര്‍ത്തുന്നവന്‍, നാഥനെ നി ഷേധിക്കുന്നവര്‍ക്ക് പരലോകത്തില്‍ നരകമാണല്ലോ എന്നതിനാല്‍ നശ്വരമായ ഈ ഐ ഹികലോകത്ത് കൂടുതല്‍ സൗഭാഗ്യങ്ങളും വിഭവങ്ങളും നല്‍കിയയവന്‍ എന്നെല്ലാമാണ് 'നിഷ്പക്ഷവാന്‍' എന്നതിന്‍റെ ആശയം. 17: 110; 19: 58; 43: 33-38 വി ശദീകരണം നോക്കുക.